Categories

മുംബൈയില്‍ സ്‌ഫോടന പരമ്പര; 21 മരണം, 100 ലേറെ പേര്‍ക്ക് പരിക്ക്


മുംബൈ: മുംബൈയില്‍ മൂന്നിടങ്ങളിലായി നടന്ന സ്‌ഫോടന പരമ്പരയില്‍ 21 പേര്‍ മരിച്ചു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. ജനത്തിരക്കേറിയ ദാദര്‍, ഓപേറ ഹൗസ്, സവേരി ബസാര്‍ എന്നിവിടങ്ങളിലാണ് വൈകിട്ട് ഏഴു മണിയോടെ സ്‌ഫോടനം നടന്നത്. സ്വര്‍ണവ്യാപാര മേഖലയായ സവേരി ബസാറില്‍ പരസ്യബോര്‍ഡിന്റെ സമീപം വെച്ചിരുന്ന ബോംബാണ് ആദ്യം പൊട്ടിത്തെറിച്ചത്. ദാദറില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ സ്ഥാപിച്ച ബോംബ് രണ്ടാമതായി പൊട്ടിത്തെറിച്ചു. ഓപേറ ഹൗസിലാണ് മൂന്നാമത്തെ സ്‌ഫോടനം നടന്നത്.

മുംബൈയില്‍ നടന്നത് ഭീകരാക്രമണമാണെന്ന് ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. തിരക്കേറിയ റെയില്‍വെ മേഖലയാണ് ദാദര്‍. സ്‌ഫോടനത്തെത്തുടര്‍ന്ന് രാജ്യത്തെ മറ്റു പ്രധാന നഗരങ്ങളിലും തന്ത്രപ്രധാനകേന്ദ്രകേങ്ങളിലും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. എന്‍.ഐ.എ, എന്‍.എസ്.ജി സംഘങ്ങളോട് ഏത് സാഹചര്യവും നേരിടാന്‍ തയ്യാറായിരിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ദക്ഷിണ മുംബൈയിലെ സവേരി ബസാറിലാണ് ആറേമുക്കാലോടെ ആദ്യ സ്‌ഫോടനമുണ്ടായത്. പ്രശസ്തമായ മുംബാദേവി ക്ഷേത്രത്തിനടുത്താണിത്. ബസ് സ്‌റ്റോപ്പിലെ ഇലക്ട്രിക് കാബിനറ്റിനുള്ളിലുള്ള മീറ്റര്‍ ബോക്‌സിലാണു സ്‌ഫോടകവസ്തു സ്ഥാപിച്ചിരുന്നത്.

മഹാരാഷ്ട്ര ഭീകരവിരുദ്ധസേന (എ.ടി. എസ്.)യിലെ ഭടന്മാരെ സംഭവസ്ഥലത്തുവിന്യസിച്ചിട്ടുണ്ട്. ദല്‍ഹിയില്‍നിന്ന് ദേശീയ സുരക്ഷാ ഗാര്‍ഡു (എന്‍.എസ്.ജി.) കളെയും ഫോറന്‍സിക് വിദഗ്ധരെയും ബി.എസ്.എഫിന്റെ പ്രത്യേക വിമാനത്തില്‍ മുംബൈയിലെത്തിച്ചു. തലസ്ഥാന നഗരിയടക്കം രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും അതിജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

മൂന്നു സ്‌ഫോടനങ്ങളിലും ഉപയോഗിച്ചത് ‘ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്’ (ഐ.ഇ.ഡി.) ആണെന്നു പോലീസ് പറഞ്ഞു. 186 പേര്‍ മരിച്ച മുംബൈ തീവണ്ടി സ്‌ഫോടനങ്ങളുടെ അഞ്ചാം വാര്‍ഷികം കഴിഞ്ഞ് രണ്ടു ദിവസത്തിനകമാണ് സ്‌ഫോടനപരമ്പരയുണ്ടായിരിക്കുന്നത്. 2008ലെ മുംബൈ ഭീകരാക്രമണത്തിലാവട്ടെ 166 പേരാണു മരിച്ചത്.

പരിക്കേറ്റവരില്‍ മലയാളികള്‍ ഉള്ളതായി അറിവില്ല. സ്‌ഫോടനം നടന്ന സവേരി ബസാര്‍, ഓപ്പറ ഹൗസ് എന്നിവിടങ്ങളില്‍ നിരവധി മലയാളികള്‍ ജോലി ചെയ്യുന്നുണ്ട്. രാഷ്ട്രപതി പ്രതിഭാ പാട്ടീലും പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ്ങും സ്‌ഫോടനപരമ്പരയെ അപലപിച്ചു. പാകിസ്താനും സംഭവത്തെ അപലപിച്ചിട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

കയ്യേറ്റ ആരോപണം; തോമസ് ചാണ്ടിയേയും അന്‍വറിനേയും ശക്തമായി പിന്തുണച്ച് പിണറായി: ഒരു സെന്റ് ഭൂമി കൈയേറിയതെന്ന് തെളിയിച്ചാല്‍ മന്ത്രിസ്ഥാനവും എം.എല്‍.എ സ്ഥാനവും രാജിവെക്കാമെന്ന് തോമസ് ചാണ്ടി

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിക്കെതിരായ കയ്യേറ്റ ആരോപണവും നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വറിനെതിരായ ആരോപണവും നിയമസഭയെ പ്രക്ഷുബ്ധമാക്കി.വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം നോട്ടീസ് നല്‍കുകയായിരുന്നു. പ്രതിപക്ഷത്തുനിന്ന് വി.ടി ബല്‍റാം എം.എല്‍.എയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.എല്ലാവര്‍ക്കുമൊപ്പമുണ്ടെന്ന് പറഞ്ഞ സര്‍ക്കാര്‍ തോമസ് ചാണ്ട