മുംബൈ: ബുധനാഴ്ച മുംബൈയിലുണ്ടായ സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ ചാവേറാക്രമണമല്ലെന്ന് മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് തലവന്‍ രാകേഷ് മരിയ. സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നവരുടെ രേഖാചിത്രങ്ങള്‍ ഇന്ന് രാത്രിയോടെ പുറത്തുവിടുമെന്നും മരിയ പറഞ്ഞു.

ഡിജിറ്റല്‍ ടൈമറും അമോണിയം നൈട്രേറ്റുമാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചത്.സ്‌ഫോടനത്തില്‍ അധോലോകത്തിന് പങ്കുണ്ടോയെന്ന കാര്യവും പരിശോധിക്കും. രാകേഷ് മരിയ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

എന്നാല്‍ സ്‌ഫോടനത്തിന് പിന്നില്‍ ഇന്ത്യന്‍ മുജാഹിദ്ദീനാണെന്ന സംശയം സ്ഥിരീകരീക്കാന്‍ മരിയ തയ്യാറായില്ല. ഇപ്പോളൊന്നും പറയാറായിട്ടില്ല. സ്‌ഫോടനത്തിന് പിന്നിലുള്ളവരെക്കുറിച്ച് വ്യക്തമായ തെളിവുകള്‍ കിട്ടിയിട്ടുണ്ട്. ഇത് പരിശോധിച്ച് വരികയാണ്. മരിയ പറഞ്ഞു.