മുംബൈ: മുംബൈ സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഖ്യപ്രതിയെന്ന് കരുതുന്നയാളുടെ രേഖാചിത്രം മുംബൈ ഭീകരവിരുദ്ധ സ്‌ക്വാഡ് തയാറാക്കി. രേഖാ ചിത്രം പരസ്യമാക്കില്ല.

സ്‌ഫോടന സമയം ദാദര്‍, ഒപ്പെറ ഹൗസ്, സവേരി ബസാര്‍ എന്നിടങ്ങളിലുണ്ടായിരുന്ന ദൃക്‌സാക്ഷികളില്‍ നിന്നു ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു രേഖാചിത്രം തയാറാക്കിയത്.

Subscribe Us:

സ്‌ഫോടനം നടക്കുന്നതിനു മൂന്നു മണിക്കൂര്‍ മുന്‍പുവരെ ഇയാള്‍ സ്ഥലത്തുണ്ടായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കിയ മൊഴി. പോലീസ്, അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് രേഖാചിത്രം വിതരണം ചെയ്യും.