മുംബൈ: മുംബൈയിലെ സാക്കിനാക്കയിലെ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തെ തുടര്‍ന്ന് മതില്‍ തകര്‍ന്ന് വീണ് അഞ്ചുപേര്‍ മരിച്ചു. ഏഴു പേര്‍ക്ക് പരിക്കേറ്റു.

Ads By Google

ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം. പ്രവര്‍ത്തിക്കുന്ന രാസവസ്തു നിര്‍മ്മാണ ഫാക്ടറിയിയിലുണ്ടായ പൊട്ടിത്തെറിയില്‍ മതില്‍ തകര്‍ന്നു വീണാണ് അപകടമുണ്ടായത്.

ഫാക്ടറിയോട് ചേര്‍ന്നുള്ള വീട്ടില്‍ ഉറങ്ങികിടന്നിരുന്ന മൂന്നു സ്ത്രീകളുള്‍പ്പെടെ ഒരു കുടുംബത്തിലെ അഞ്ചംഗങ്ങളാണ് അപകടത്തില്‍ മരിച്ചത്.

പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സംഭവം നടന്നിടത്ത് ഫോറന്‍സിക് സംഘവും ഭീകരവിരുദ്ധ സ്‌ക്വാഡും പരിശോധന നടത്തി. സ്‌ഫോടനത്തിനുള്ള കാരണം വ്യക്തമല്ല.