Categories

Headlines

ഡെക്കാന്‍ ചാര്‍ജേഴ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് വിജയം

ഹൈദരാബാദ്: ലസിത് മലിംഗയുടെ 3/9 ബൗളിംഗ് മികവില്‍ മുംബൈ ഇന്ത്യന്‍സിന് ഡെക്കാന്‍ ചാര്‍ജേഴ്‌സിനെതിരെ 37 റണ്‍സിന്റെ വിജയം. മുംബൈ ഇന്ത്യന്‍സ് അഞ്ചാം ജയം സ്വന്തമാക്കി വിജയക്കുതിപ്പ് തുടരുന്നു. മുംബൈയുടെ വിജയം സച്ചിന് പിറന്നാള്‍ സമ്മാനമാണ്.

ടോസ് നേടിയ ഡെക്കാന്‍ ചാര്‍ജേഴ്‌സ് മുംബൈയെ ബാറ്റിംഗിനയക്കുകയായിരുന്നു. സച്ചിനും ജേക്കബ്‌സും നല്‍കിയ തുടക്കം നന്നായെങ്കിലും തുടര്‍ന്ന് വന്നവര്‍ തുടര്‍ന്ന് വന്നവര്‍ പെട്ടെന്ന് മടങ്ങുകയായിരുന്നു. സച്ചിന്‍ 28ഉം ജേക്കബ്‌സ് 32 റണ്‍സും നേടിയപ്പോള്‍ പിന്നാലെ അമ്പാട്ടി റായിഡു 7, പൊള്ളാര്‍ഡ് 0 എന്നിവര്‍ കൂടി പെട്ടെന്ന് മടങ്ങിയതോടെ മുംബൈ തകര്‍ച്ചയിലായി.

അഞ്ചാം വിക്കറ്റില്‍ പുറത്താകാതെ രോഹിത് ശര്‍മയും ആന്‍ഡ്രൂ സൈമണ്ട്‌സും ചേര്‍ന്നാണ് മുംബൈയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. രോഹിത് ശര്‍മ്മ 34 പന്തില്‍ നിന്ന് 56ഉം സൈമണ്ട്‌സ് 33 പന്തില്‍ നിന്ന് 44 റണ്‍സും നേടിയാണ് മുംബൈയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 4 വിക്കറ്റ് നഷ്ടത്തില്‍ 20 ഓവറില്‍ 172ാണ് മുംബൈ നേടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിനങ്ങിയ ഡെക്കാണിന് തുടക്കത്തിലെ ഓപ്പണര്‍ സൊഹലിന്റെ വിക്കറ്റ് നഷ്ടമായി. നായകന്‍ സംഗക്കാരയും ധവാനും ചേര്‍ന്ന് കരകയറ്റാന്‍ ശ്രമിച്ചെങ്കിലും വിജയം കണ്ടില്ല. മലിംഗയുടെ ഹൈ-ടെന്‍ഷന്‍ ബൗളിംഗിനു മുന്നില്‍ ചാര്‍ജേഴ്‌സിന്റെ ചാര്‍ജ്ജ് നിര്‍വ്വീര്യമായി. മലിംഗ നാലോവറില്‍ ഒമ്പതിന് റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് പിഴുത് ചാര്‍ജ്ജേഴ്‌സിനെ നിര്‍വ്വീര്യമാക്കി. ഡെക്കാന്‍ ചാര്‍ജ്ജേഴ്‌സിന് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‌സ് നേടാനേ കഴിഞ്ഞുള്ളൂ.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.