മുംബൈ: മുംബൈയില്‍ ഗണേശ വിഗ്രഹ നിമഞ്ജന ഘോഷയാത്രയ്ക്കിടെയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മദ്ധ്യ മുംബൈയില്‍ തെരുവിലുണ്ടാക്കിയ താത്കാലിക ബാല്‍ക്കണി തകര്‍ന്നു വീണായിരുന്നു അപകടം. റിപ്പോര്‍ട്ടുകളനുസരിച്ച് അപകടം സംഭവിക്കുമ്പോള്‍ ബാല്‍ക്കണിയില്‍ മുപ്പത് പേരുണ്ടായിരുന്നു. താങ്ങാവുന്നതിലധികം ആളുകള്‍ ബാല്‍ക്കണിയില്‍ കയറിയതിനെ തുടര്‍ന്നാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

പത്തു ദിവസം നീണ്ട ആഘോഷത്തിനൊടുവില്‍ ഗണേശ വിഗ്രഹങ്ങള്‍ ജലാശയങ്ങളില്‍ നിമഞ്ജനം ചെയ്യുന്ന ചടങ്ങുകള്‍ക്കു പതിനായിരക്കണക്കിനാളുകളാണു മുംബൈ നഗരത്തില്‍ തടിച്ചു കൂടിയത്. മുംബൈ ഹൈക്കോടതി പരിസരത്തുണ്ടായ സ്‌ഫോടനത്തെതുടര്‍ന്ന് കനത്ത സുരക്ഷയാണ് ഇത്തവണ നഗരത്തിലൂളനീടം നടപ്പിലാക്കിയത്. പ്രമുഖ കേന്ദങ്ങളിലെല്ലാം ക്ലോസ്ഡ് സര്‍ക്യൂട്ട്് ടി വി സ്ഥാപിച്ചിട്ടുണ്ട