ബാര്‍സലോണ: മുംബൈ ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട് എട്ടുപേര്‍ സ്‌പെയിനിലെ ബാര്‍സലോണയില്‍ പിടിയിലായി. ആക്രമണം നടത്തിയ ഭീകരര്‍ക്ക് വ്യാജ തിരിച്ചറിയല്‍കാര്‍ഡ് സംഘടിപ്പിച്ചുനല്‍കിയവരാണ് ഇവരെന്ന് പോലീസ് അറിയിച്ചു.

അറസ്റ്റിലായവരില്‍ ഏഴുപേര്‍ പാക്കിസ്താന്‍കാരും ഒരാള്‍ ആഫ്രിക്കക്കാരനുമാണ്. ആക്രമണത്തിന് ചുക്കാന്‍പിടിച്ച സംഘടനകളുമായി ഇവര്‍ക്ക് നേരിട്ട് ബന്ധമുണ്ടെന്നാണ് സൂചന.

Subscribe Us: