മുംബൈ: 26/11 ഭീകരാക്രമണത്തില്‍ സുരക്ഷാ ഉദ്യോസ്ഥസ്ഥര്‍ വധിച്ച ഒന്‍പതു ഭീകരരെ സംസ്‌കരിച്ചതായി വെളിപ്പെടുത്തല്‍.  സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലി്ല്‍ കൊല്ലപ്പെട്ട ഇവരെ   തലോജ ജയിലിനു സമീപമാണ് സംസ്‌കരിച്ചതെന്നാണ് അധികൃതര്‍ വെളിപ്പെടുത്തിയത്.

എന്നാല്‍ ഇതേക്കുറിച്ച് കൂടുതല്‍ വിശദീകരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. പാക്കിസ്ഥാന്‍ മൃതദേഹം ഏറ്റെടുക്കാന്‍ തയ്യാറാവാത്തതിനാലാണ് ഇവരെ ഇന്ത്യയില്‍ സംസ്‌കരിച്ചത്.

ഭീകരരുടെ മൃതദേഹങ്ങള്‍ വാനില്‍ എത്തിച്ചശേഷം മതാചാര പ്രകാരം സംസ്‌കരിക്കുകയായിരുന്നു. ഭീകരരെ പള്ളിയില്‍ അടക്കം ചെയ്യുന്നതിനെതിരെ നിരവധി മത സംഘടനകളും രംഗത്തെത്തിയിരുന്നു.

അതീവ രഹസ്യമായാണ് ഇവരെ അടക്കം ചെയ്തതായി മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ആര്‍.ആര്‍ പാട്ടീല്‍ അറിയിച്ചതായാണ് വെളിപ്പെടുത്തല്‍. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് പ്രതികരിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയാറായിട്ടില്ല.