tahavur rana's trail on mumbai attack in chickagoഷിക്കാഗോ: മുംബൈ ആക്രമണക്കേസില്‍ അമേരിക്കയില്‍ അറസ്റ്റിലായ പാക്-കനേഡിയന്‍ വംശജന്‍ തഹാവൂര്‍ റാണയുടെ വിചാരണ മേയ് 16ന് തുടങ്ങും. ഷിക്കാഗോയിലെ കോടതിയിലായിരിക്കും വിചാരണ നടക്കുക.

മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട് ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിക്കൊപ്പം അമേരിക്കയില്‍ വെച്ചാണ് റാണ അറസ്റ്റിലായത്. ഭീകരസംഘടനയായ ലഷ്‌ക്കറുമായി റാണ അടുത്തബന്ധം പുലര്‍ത്തിയിരുന്നുവെന്ന് നേരത്തേ തെളിഞ്ഞിരുന്നു.

മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട് 12 ഓളം ആരോപണങ്ങളില്‍ തഹാവൂര്‍ റാണ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. ആക്രമണം നടത്താന്‍ ലഷ്‌ക്കറിന് സാധനസാമഗ്രീകളെത്തിച്ചു എന്നതാണ് റാണയ്‌ക്കെതിരായ മുഖ്യ ആരോപണം.

കാനഡയിലേക്ക് കുടിയേറും മുമ്പ് പാക്കിസ്ഥാന്‍ ആര്‍മി മെഡിക്കല്‍ കോറില്‍ ഡോക്ടറായിരുന്നു തഹാവൂര്‍ റാണ. പ്രവാചകനെ നിന്ദിക്കുന്ന കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന് ഡച്ച് പത്രത്തിനെതിരേ ആക്രമണം നടത്തിയ കേസിലും തഹാവൂര്‍ റാണ പ്രതിയാണ്.