എഡിറ്റര്‍
എഡിറ്റര്‍
മുംബൈ ഭീകരാക്രമണം: ഭീകരര്‍ക്ക് കറാച്ചിയില്‍ പരിശീലനം ലഭിച്ചെന്ന് പാക് അധികൃതര്‍
എഡിറ്റര്‍
Monday 12th November 2012 11:58am

ഇസ്ലാമാബാദ്: മുംബൈ ആക്രമണക്കേസിലെ പ്രതികള്‍ക്ക് പാക്കിസ്ഥാനിലെ കറാച്ചി, മന്‍ഷേറ, മുസാഫറാബാദ് എന്നിവിടങ്ങളില്‍ പരിശീലനം ലഭിച്ചിരുന്നതായി പാക് അധികൃതര്‍ സമ്മതിച്ചു.

Ads By Google

റാവല്‍പിണ്ടിയിലെ കോടതിയില്‍ പാക്കിസ്ഥാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തീവ്രവാദികള്‍ക്ക് ലഷ്‌കര്‍ ഈ തൊയ്ബ കേന്ദ്രങ്ങളില്‍ പരിശീലനം ലഭിച്ചതായി സര്‍ക്കാരിന് വിവരം കൈമാറുന്നവരാണ് ഇതിനെക്കുറിച്ച് സൂചന നല്‍കിയതെന്നും അധികൃതര്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ ഈ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്ന് പ്രതികളുടെ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചു.

സമ്മര്‍ദ്ദം ചെലുത്താതെയാണ് സാക്ഷികള്‍ ഇതു സംബന്ധിച്ച മൊഴികള്‍ രേഖപ്പെടുത്തിയതെന്ന് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ചൂധരി സുല്‍ഫിക്കര്‍ അലി കോടതിയില്‍ അറിയിച്ചു.

ജഡ്ജി ചൗധരി ഹബീബുര്‍ റഹ്മാന്‍ മുന്‍പാകെ പ്രത്യേക കുറ്റാന്വേഷണ വിഭാഗത്തിലെ അഞ്ച് ഉദ്യോഗസ്ഥരാണ് ഇത് സംബന്ധിച്ച് മൊഴി നല്‍കിയതെന്ന് പാക് പത്രമായ ‘ഡോണ്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു.

മുംബൈ ആക്രമണത്തിന്റെ സൂത്രധാരനെന്ന് കരുതുന്ന സാക്കിര്‍ റഹ്മാന്‍ ലഖ്വി ഉള്‍പ്പെടെയുള്ളവര്‍ക്ക് കറാച്ചി, മാന്‍സീറ, താട്ട, മുസഫര്‍ബാദ് എന്നിവടങ്ങളില്‍ വെച്ച് പരിശീലനം ലഭിച്ചു എന്നാണ് പാക്കിസ്ഥാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ മൊഴിനല്‍കിയിരിക്കുന്നത്.

പാക്കിസ്ഥാനിലെ ഒകാര ജില്ലയില്‍ നിന്നുള്ള സാക്കിര്‍ഹുസൈന്‍ ഉഗ്രസ്‌ഫോടന ശേഷിയുള്ള സ്‌ഫോടന വസ്തുക്കള്‍ ഉപയോഗിക്കുന്നതില്‍ വിദഗ്ധനാണ്. പാക് അധിനിവേശ കശ്മീരില്‍ ലശ്കര്‍ കമാന്‍ഡറായും സാക്കിര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

2008 നവംബറില്‍ നടന്ന മുംബൈ ഭീകരാക്രമണത്തില്‍ വിദേശികള്‍ ഉള്‍പ്പെടെ 166 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Advertisement