Categories

മുംബൈയില്‍ പൊട്ടിത്തെറിച്ചത് മനുഷ്യ ബോംബല്ലെന്ന് എ.ടി.എസ്

rakesh mariyaമുംബൈ: മുംബൈയില്‍ സ്‌ഫോടനപരമ്പരയില്‍ പൊട്ടിത്തെറിച്ചത് മനുഷ്യ ബോംബല്ലെന്ന് മഹാരാഷ്ട്രാ തീവ്രവാദ വിരുദ്ധ തലവന്‍ രാകേഷ് മരിയ. ഫോറന്‍സിക് വിദഗ്ദ്ധര്‍ നടത്തിയ പരിശോധനയിലാണ് പൊട്ടിത്തെറിച്ചത് മനുഷ്യബോംബല്ലെന്ന് വ്യക്തമായത്. സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ രേഖാചിത്രങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും എ.ടി.എസ് തലവന്‍ വ്യക്തമാക്കി.

സി.സി.ടി.വി ദൃശ്യങ്ങളുടെയും ദൃക്‌സാക്ഷികളുടെയും സഹായത്തോടെ സ്‌ഫോടനപരമ്പരയില്‍ സംശയമുള്ളവരുടെ രേഖാചിത്രങ്ങള്‍ ഉടനെ പുറത്തിറക്കും. എന്നാല്‍ സ്‌ഫോടനത്തിന് പിന്നിലാരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. കേസന്വേഷണത്തില്‍ നല്ല പുരോഗതിയാണുണ്ടായിട്ടുള്ളത്. എന്നാല്‍ ഈ ഘട്ടത്തില്‍ പൂര്‍ണവിവരം പുറത്ത് വിടുന്നത് അന്വേഷണത്തെ ബാധിക്കൂമെന്ന് മരിയ വ്യക്തമാക്കി.

സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്ന ലോഹപാത്രത്തിന്റെ അവശിഷ്ടങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ഫോറന്‍സിക് റിപ്പോര്‍ട്ടനുസരിച്ച ഡിജിറ്റല്‍ ടൈമറും അമോണിയം നൈട്രേറ്റും ക്രൂഡ് ഓയിലുമാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചത്.സ്‌ഫോടനത്തില്‍ അധോലോകത്തിന് പങ്കുണ്ടോയെന്ന കാര്യവും പരിശോധിക്കും. രാകേഷ് മരിയ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

എന്നാല്‍ സ്‌ഫോടനത്തിന് പിന്നില്‍ ഇന്ത്യന്‍ മുജാഹിദ്ദീനാണെന്ന സംശയം സ്ഥിരീകരീക്കാന്‍ മരിയ തയ്യാറായില്ല. ഇപ്പോളൊന്നും പറയാറായിട്ടില്ല. സ്‌ഫോടനത്തിന് പിന്നിലുള്ളവരെക്കുറിച്ച് വ്യക്തമായ തെളിവുകള്‍ കിട്ടിയിട്ടുണ്ട്. ഇത് പരിശോധിച്ച് വരികയാണ്. മരിയ പറഞ്ഞു.

സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ദുരന്ത നിയന്ത്രണ സെന്ററിലെ ഉദ്യോഗസ്ഥനായ ബാബുലാല്‍ ദാസ് ഇന്ന് പുലര്‍ച്ചെ മരിച്ചു. ഇതോടെ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.