Categories

ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ മുന്നില്‍ മുംബൈയും ദല്‍ഹിയും

internet2

ന്യൂദല്‍ഹി: രാജ്യത്തെ സജീവ ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ മുന്നില്‍ മുംബൈ ആണെന്ന് കണക്കുകള്‍. 12 മില്യന്‍ ആണ് മുംബൈയിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍.

8.1 മില്യന്‍ ഉപയോക്താക്കളോടെ ദല്‍ഹി രണ്ടാം സ്ഥാനത്തും 4.7 മില്യന്‍ ഉപയോക്താക്കളോടെ ഹൈദ്രാബാദ് മൂന്നാം സ്ഥാനത്തുമാണുള്ളത്. ഇന്ത്യയുടെ ഐ.ടി ഹബ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബാംഗ്ലൂര്‍ ആദ്യത്തെ അഞ്ച് സിറ്റികള്‍ക്ക് പുറകിലാണെന്നതാണ് ഏറ്റവും രസകരമായ കാര്യം.

മൊത്തത്തില്‍ സജീവ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ 37% വ്യാപ്തിയാണ് ആദ്യത്തെ നാല് മെട്രോകളില്‍ കാണാനാവുന്നത് . താരതമ്യേന ചെറിയ മെട്രോകളായ ഹൈദ്രാബാദ്,കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ യഥാക്രമം 37% വും 40% വുമാണ് സജീവ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ വ്യാപ്തി.

ഇന്റര്‍നെററ് ഉപയോക്താക്കളില്‍ വളര്‍ച്ചയുള്ള  മുന്‍നിര സിറ്റി 47% വൈ.ഒ.വൈ വളര്‍ച്ചയോടെ കൊല്‍ക്കത്തയാണ്. മുംബൈയില്‍ 45% വും ബാംഗലൂരില്‍ 43% വുമാണ് വൈ.ഒ.വൈ വളര്‍ച്ച.

ടോപ് എട്ട് സിറ്റികളിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ വളര്‍ച്ച കണക്കാക്കുമ്പോള്‍ ഏറ്റവും പുറകില്‍ 26% വൈ.ഒ.വൈ യോടെ അഹമ്മദാബാദ് ആണ്.

Tagged with: | |