Categories

വിമാനങ്ങള്‍ നേര്‍ക്കുനേര്‍; ദുരന്തം ഒഴിവായി

air-india

മുംബൈ: വിമാനത്താവളത്തില്‍ വിമാനങ്ങള്‍ നേര്‍ക്കുനേര്‍ വന്നു. കൂട്ടിയിടി ഒഴിവായതിനാല്‍ ഇരു വിമാനങ്ങളിലെയും 244 യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു. ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം.

117 യാത്രക്കാരുമായി കിങ്ഫിഷര്‍ വിമാനം പറന്നുയരാന്‍ തുടങ്ങവെ എയര്‍ ഇന്ത്യയുടെ നാഗ്പൂര്‍ മുംബൈ വിമാനം 127 യാത്രക്കാരുമായി അതേ റണ്‍വെയില്‍ ഇറങ്ങുകയായിരുന്നു. നേര്‍ക്കു നേര്‍ വന്ന രണ്ടു വിമാനങ്ങളും പെട്ടെന്ന് നിര്‍ത്താന്‍ കഴിഞ്ഞതുമൂലം അപകടം ഒഴിവായി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.