എഡിറ്റര്‍
എഡിറ്റര്‍
ആകാശ് 2: തീരുമാനം ഉടന്‍, ലക്ഷ്യം 1960 രൂപയ്ക്ക് ലഭ്യമാക്കാന്‍
എഡിറ്റര്‍
Monday 4th June 2012 9:26am

ന്യൂദല്‍ഹി: ലോകത്തെ ഏറ്റവും വിലകുറഞ്ഞ ടാബ്‌ലെറ്റ് കമ്പ്യൂട്ടറിന്റെ പരിഷ്‌കരിച്ച പതിപ്പ് ആകാശ് 2 വിന്റെ പ്രത്യേകതകളും നിര്‍മാണവും സംബന്ധിച്ച കാര്യങ്ങളില്‍ ഈ മാസം അവസാനത്തോടെ പുറത്തുവിടുമെന്ന് മാനവശേഷി വകുപ്പ് മന്ത്രി കപില്‍ സിബല്‍ അറിയിച്ചു.

‘ ഈ മാസത്തിന്റെ ബാക്കി കാലയളവില്‍ ഇത് സാങ്കേതിക വിദ്യയും മറ്റും സംബന്ധിച്ചുള്ള അവസാന രൂപം നല്‍കി ടാബ് ലറ്റിന്റെ നിര്‍മാണത്തിലേക്ക് കടക്കും’ മുംബൈയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കവെ സിബല്‍ പറഞ്ഞു.

‘ അടുത്ത അഞ്ചോ ഏഴോ വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ സ്‌കൂളുകളില്‍ ഇതെത്തിക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ ഞങ്ങള്‍ക്കുറപ്പാണ്. ഇത് വാങ്ങാനാഗ്രഹിക്കുന്ന വ്യക്തികള്‍ക്കും നല്‍കപ്പെടും’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ ടാബ്ലറ്റിന്റെ വില 1,960 പതോ അതില്‍ താഴെയോ ആയിരിക്കുമെന്നും കപില്‍ സിബല്‍ വ്യക്തമാക്കി. അറിവാണ് ഏറ്റവും ശക്തിമത്തായ ആയുധം. ഇതു കണ്ടുകൊണ്ട് ഐടി മേഖലയില്‍ വന്‍ നിക്ഷേപം ഉണ്ടാകണം. ടെലികോം, ഇലട്രോണിക് നിര്‍മാണ മേഖലകളും ഇതോടൊപ്പം തന്നെ അഭിവ്യദ്ധി പ്രാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായി മാറാന്‍ സാധ്യതയുള്ള മേഖലയായി കണ്ടുകൊണ്ടുതന്നെ വേണം ഈ മേഖലയിലേക്ക് നിക്ഷേങ്ങള്‍ ആകര്‍ഷിക്കാന്‍. വരുന്ന രണ്ടര വര്‍ഷക്കാലം കൊണ്ട് രാജ്യത്തെ രണ്ടര ലക്ഷം പഞ്ചായത്തുകളെ ഒപ്ടിക്കല്‍ ഫൈബര്‍ കേബിളുകളിലൂടെയും വയര്‍ലെസ് ബ്രോഡ്ബാന്‍ഡിലൂടെയും ബന്ധിപ്പിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നുണെ്ടന്നും ആറുമാസക്കാലത്തിനുള്ളില്‍ 604 ഓളം യൂണിവേഴ്‌സിറ്റികളെയും 35,000 ഓളം കോളജുകളെയും നാഷണല്‍ നോളജ് നെറ്റ്‌വര്‍ക്കിലൂടെ ബന്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement