മുംബൈ: നവി മുംബൈയില്‍ ജവഹര്‍ലാല്‍ നെഹ്‌റു പോര്‍ട്ട് ട്രസ്റ്റിനടുത്ത് കണ്ടെയ്‌നറിന് തീപിടിച്ച് ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കണ്ടെയ്‌നറുകളിലൊന്ന് പൊട്ടിത്തെറിക്കുകയും തുടര്‍ന്ന് തീപിടുത്തമുണ്ടാവുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

അഗ്നി ശമന സേന സ്ഥലത്തെത്തിയാണ് തീയണച്ചത്. കണ്ടെയ്‌നറുകളിലുള്ള കെമിക്കലുകളാണ് സ്‌ഫോടനത്തിന് കാരണമായതെന്ന് ഫയര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കണ്ടെയ്‌നര്‍ കമ്പനികളുടെ അനാസ്ഥയാണ് സംഭവത്തിന് കാരണമായതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.