മുംബൈ: ദി വീക്കിന്റെ മുംബൈയിലെ മാര്‍ക്കറ്റിങ് ഓഫീസിന് നേരെ ആക്രമണം. ശിവസേനാ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഓഫീസിന് കേടുപാടുകള്‍ സംഭവിച്ചു.

രാവിലെ 11.30 ഓടെയായിരുന്നു സംഭവം. ദി വീക്കിന്റെ ഓഫീസില്‍ നിന്ന് നേരത്തെ ഒരു ജീവനക്കാരനെ പിരിച്ചുവിട്ടിരിരുന്നു. വിഷയത്തില്‍ ശിവസേന യൂണിയന്‍ ഇടപെട്ടിരുന്നു. പിരിച്ചുവിടലിനെതിരെ ജീവനക്കാരന്‍ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഈ ജീവനക്കാരനുമായാണ് ശിവസേനാ പ്രവര്‍ത്തകര്‍ ഓഫീസിലെത്തിയത്. ചര്‍ച്ചക്കിടെ പ്രകോപനമൊന്നും കൂടാതെ ആക്രമണം നടത്തുകയായിരുന്നുവെന്നാണ് റി്‌പ്പോര്‍ട്ട്.

Malayalam News

Kerala News in English