Categories

വാഹനങ്ങളിലെ മള്‍ട്ടി ടോണ്‍ഡ് ഹോണുകള്‍ നീക്കം ചെയ്യണം

horn

തിരുവനന്തപുരം: വാഹനങ്ങളില്‍ മള്‍ട്ടി ടോണ്‍ഡ് ഹോണ്‍സ് (വിവിധ ശബ്ദങ്ങളിലുള്ളതോ മുഴങ്ങുന്ന തരത്തിലുള്ളതോ ആയ ഹോണുകള്‍) ഉടനടി നീക്കം ചെയ്യേണ്ടി വരും.

വിവിധ ശബ്ദങ്ങളിലുള്ളതോ മുഴങ്ങുന്ന തരത്തിലുള്ളതോ ആയ ഹോണുകള്‍ വാഹനങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ളവര്‍ ഉടനടി അത് നീക്കം ചെയ്യണമെന്ന് സുപ്രീം കോടതിയുടെ ഉത്തരവ് ഉണ്ടായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് ഗതാഗതവകുപ്പിന്റെ പുതിയ നിര്‍ദ്ദേശം.  അനുമതി ഇല്ലാത്ത വാഹനങ്ങളില്‍ ഇത്തരം ഹോണുകള്‍ ഘടിപ്പിച്ചിട്ടുണ്ടെങ്കില്‍ അവ ഉടന്‍ തന്നെ നീക്കം ചെയ്യേണ്ടതാണെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കി.

പോലീസും മോട്ടോര്‍ വാഹന നിയമങ്ങള്‍ നടപ്പാക്കുന്നതിന് ഉത്തരവാദിത്തപ്പെട്ട മറ്റ് ഉദ്യോഗസ്ഥരും ഇക്കാര്യം പരിശോധിച്ച് നടപടികള്‍ സ്വീകരിക്കണം.

കേന്ദ്രസര്‍ക്കാരോ, സംസ്ഥാന സര്‍ക്കാരുകളോ 1988 ലെ മോട്ടോര്‍വാഹന നിയമ പ്രകാരമോ അതിനുകീഴില്‍ നിര്‍മ്മിച്ചിട്ടുള്ള ചട്ടങ്ങള്‍ പ്രകാരമോ അനുമതി നല്‍കിയിട്ടുള്ള വാഹനങ്ങളില്‍ മാത്രമേ മള്‍ട്ടി ടോണ്‍ഡ് ഹോണ്‍സ് ഉപയോഗിക്കുവാന്‍ പാടുള്ളൂ.