ന്യൂദല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ ഡാം സംബന്ധിച്ച വിശദമായ പദ്ധതി രേഖ സമര്‍പ്പിക്കാന്‍ കേരളത്തിന് നാല് ആഴ്ചത്തെ സമയം മുല്ലപ്പെരിയാര്‍ അണക്കെട്ട്് സംബന്ധിച്ച തര്‍ക്കം പരിശോധിക്കുന്ന ഉന്നതാധികാര സമിതി അനുവദിച്ചു. പദ്ധതി രേഖ കേരളം സമര്‍പ്പിച്ച് രണ്ടാഴ്ചക്കുള്ളില്‍ മറുപടി നല്‍കാന്‍ തമിഴ്‌നാടിനും സമിതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഉന്നത സമിതിക്ക് മുന്നാകെ പുതിയ ഡാം നിര്‍മ്മിക്കുക മാത്രമാണ പ്രശ്‌നത്തിന് പരിഹാരമെന്ന വാദത്തില്‍ കേരളം ഉറച്ച് നിന്നു. എന്നാല്‍ കേരളത്തിന്റെ വാദ മുഖങ്ങളെ നഖശിഖാന്തം എതിര്‍ത്ത തമിഴ് നാട്, അണക്കെട്ടിനെ തങ്ങളുടെ പൂര്‍ണ്ണ നിയന്ത്രണത്തിലാക്കാന്‍ ശ്രമിക്കുകയാണെന്ന് പറഞ്ഞു.