Categories

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 136.6 അടിയായി

mullapperiyarകുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 136.6 അടിയായി ഉയര്‍ന്നു. കഴിഞ്ഞ ദിവസത്തെ കനത്ത മഴയാണ് ജലനിരപ്പ് ഉയരാന്‍ കാരണമായത്. വൃഷ്ടി പ്രദേശത്ത് ഇന്നും ഇടയ്ക്കിടെ മഴ പെയ്യുന്നുണ്ട്. ഇന്നലെ പകല്‍ മുഴുവന്‍ തെളിഞ്ഞ അന്തരീക്ഷമായതിനായാല്‍ ജലനിരപ്പ് 136.4 അടിയായി തുടരുകയായിരുന്നു. വൈകിട്ടോടെ പെയ്ത മഴയാണ് ജലനിരപ്പ് ഉയര്‍ത്തിയത്.

നീരൊഴുക്ക് കൂടിയതിനെ തുടര്‍ന്ന് ഇടുക്കി അണക്കെട്ടിലെയും ജലനിരപ്പ് അല്‍പം ഉയര്‍ന്നു. ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് കുറയ്ക്കാന്‍ വൈദ്യുതി ഉല്‍പാദനം വര്‍ധിപ്പിച്ചു.

അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി 130 അടിയാണ്. ജലനിരപ്പ് ഉയര്‍ന്നതോടെ 13 സ്പില്‍വേയിലൂടെയും അധികജലം പെരിയാര്‍ വഴി ഇടുക്കി ജലസംഭരണയിലേയ്ക്കു ഒഴുകുന്നത് വര്‍ധിച്ചു. ആദ്യ നാലു സ്പില്‍വേകളിലൂടെ ശക്തമായ നീരൊഴുക്ക് അനുഭവപ്പെടുന്നുണ്ട്. ഇതിനിടെ മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ചപ്പാത്തില്‍ പീരുമേട് എം.എല്‍.എ. ഇ.എസ് ബിജിമോള്‍ നടത്തുന്ന സമരം അഞ്ചാംദിവസത്തിലേയ്ക്കു കടന്നു.

Malayalam News
Kerala News in English

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.