ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ തര്‍ക്കം പരിഹരിക്കുന്നതിന് ഉന്നതാധികാര സമിതി രൂപീകരിക്കരുതെന്ന് കാണിച്ച് തമിഴ്‌നാട് സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി. കേരളത്തിന്റെ ആവശ്യവും തെളിവുകളും സുപ്രീം കോടതിയും കോടതി നിയോഗിച്ച സമിതിയും നേരത്തെ പരിഗണിച്ചിട്ടുള്ളതാണെന്നും അതിനാല്‍ പുതിയ സമിതി ആവശ്യമില്ലെന്നും തമിഴ്‌നാട് ആവശ്യപ്പെട്ടു. പ്രശ്‌നത്തില്‍ സുപ്രീംകോടതിക്ക് തന്നെ അന്തിമ തീര്‍പ്പ് കല്‍പ്പിക്കാവുന്നതാണ്.

മുന്‍ സുപ്രീംകോടതി ജസ്റ്റിസ് അനന്ദിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സമിതിയിലേക്ക് തമിഴ്‌നാട് ഇതുവരെ തങ്ങളുടെ പ്രതിനിധിയെ നിര്‍ദ്ദേശിച്ചിട്ടില്ല. അതിനിടെയാണ് സമിതി തന്നെ വേണ്ടെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിരിക്കുന്നത്.

Subscribe Us: