Categories

മുല്ലപ്പെരിയാര്‍: തമിഴ്‌നാട് പ്രത്യേക നിയമസഭ ചേരുന്നു

ചെന്നൈ: മുല്ലപ്പെരിയാര്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ഡിസംബര്‍ 15 ന് ജയലളിത പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്മേലുള്ള തമിഴ്‌നാടിന്റെ അവകാശം ഉപേക്ഷിക്കില്ലെന്നും പുതിയ ഡാം പാടില്ലെന്നും വ്യക്തമാക്കുന്ന പ്രമേയം പ്രത്യേക നിയമസഭ പാസാക്കുമെന്ന് മുഖ്യമന്ത്രി ജയലളിത പ്രസ്താവനയില്‍ അറിയിച്ചു. മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കണമെന്ന പ്രമേയം നിയമസഭ ചേര്‍ന്ന് കേരളം പാസാക്കിയതിന്റെ പശ്ചാത്തലത്തിലാണ് തമിഴ്‌നാടിന്റെ നീക്കം.

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന്റെ പേരില്‍ മലയാളികള്‍ക്കു നേരെയുള്ള അക്രമം വേദനാജനകമാണെന്ന് ജയലളിത പറഞ്ഞു. അതിര്‍ത്തിയിലുള്ള ജനങ്ങള്‍ സംയമനം പാലിക്കണമെന്നും പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ സഹകരിക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു. കേരള ജനതയോടോ സര്‍ക്കാരിനോടോ ഒരു എതിര്‍പ്പുമില്ലെന്നും അവര്‍ വ്യക്തമാക്കി.

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്നാവശ്യപ്പെട്ട് കേരള നിയമസഭ പ്രത്യേക സമ്മേളനം കൂടി പ്രമേയം പാസാക്കിയിരുന്നു. പുതിയ അണക്കെട്ട് നിര്‍മിക്കുന്നതുവരെ നിലവിലുള്ള ഡാമിലെ ജലനിരപ്പ് 120 അടിയായി താഴ്ത്തണമെന്നും പുതിയ അണക്കെട്ടിന്റെ നിര്‍മാണത്തെ തുടര്‍ന്ന് നിലവില്‍ നല്‍കുന്ന അതേയളവില്‍ തന്നെ തമിഴ്‌നാടിന് വെള്ളം നല്‍കാന്‍ കേരളം പ്രതിജ്ഞാബദ്ധമാണെന്നും കേരള നിയമസഭ അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നുണ്ട്.

Malayalam news, Kerala news in English

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.