തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതിയുടെ കത്തിന് രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കുമെന്ന് ജലവിഭവ മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍. ഉന്നതാധികാര സമിതിയുടെ സാങ്കേതിക റിപ്പോര്‍ട്ടിന് മറുപടി നല്‍കുന്നതില്‍ കേരളം ബോധപൂര്‍വ്വം വീഴ്ച വരുത്തിയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സമിതി നീതി പൂര്‍വ്വമായ നിലപാട് എടുക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഉന്നതാധികാര സമിതി ഇന്നലെ ദല്‍ഹിയില്‍ യോഗം ചേര്‍ന്നിരുന്നു. കേരളത്തിന് സമര്‍പ്പിച്ച സാങ്കേതിക റിപ്പോര്‍ട്ടിന് മറുപടി നല്‍കുന്നതില്‍  വീഴ്ച വരുത്തിയെന്നും സമിതി യോഗത്തില്‍ കുറ്റപ്പെടുത്തിയിരുന്നു. മറുപടി നല്‍കാനായി രണ്ടാഴ്ചത്തെ സമയവും നല്‍കിയിരുന്നു.