ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതക്ക് പ്രധാനമന്ത്രി മന്‍മോഹന്‍സിങിന്റെ കത്ത്. ഇരുസംസ്ഥാനങ്ങളും ചര്‍ച്ചയിലൂടെ പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്ന് കത്തില്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പ്രശ്‌നം പരിഹരിക്കാനായി ഇരു സംസ്ഥാനങ്ങളുടേയും ജലവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ യോഗം വിളിക്കാനും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഇക്കാര്യത്തില്‍ അനാവശ്യ ആശങ്കയുണ്ടാക്കുന്ന നടപടികള്‍ പാടില്ല. പ്രശ്‌നം ഉന്നതാധികാര സമിതിയുടെ പരിഗണനയിലാണെന്ന് അദ്ദേഹം കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം അനാവശ്യ ഭീതി പരത്തുകയാണെന്ന് നേരത്തെ തമിഴ്‌നാട് സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ചര്‍ച്ചയിലൂടെ ഇരുപക്ഷത്തിനും അംഗീകരിക്കാവുന്ന പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് താന്‍ വിശ്വസിക്കുന്നതായി പ്രധാനമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Malayalam news, Kerala news in English