ന്യൂദല്‍ഹി: മുല്ലപ്പെരിയാറിനെച്ചൊല്ലി ലോക്‌സഭയില്‍ ബഹളം. ശൂന്യവേളയില്‍ കേരളത്തില്‍ നിന്നുള്ള പി.ടി തോമസ് എം.പിയാണ് വിഷയം ഉന്നയിച്ചത്. അടിയന്തരപ്രാധാന്യമുള്ള വിഷയമായാണ് തോമസ് വിഷയം അവതരിപ്പിച്ചത്.

പ്രശ്‌നം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും അല്ലെങ്കില്‍ മുല്ലപ്പെരിയാറില്‍ ജല ബോംബ് പൊട്ടുമെന്നും പി.ടി തോമസ് പറഞ്ഞു. ഇതെ തുടര്‍ന്ന് തമിഴ്‌നാട് എം.പിമാര്‍ ബഹളം വെക്കുകയായിരുന്നു. സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയാണ് തമിഴ്‌നാട് എം.പിമര്‍. ബഹളത്തെ തുടര്‍ന്ന് ലോക്‌സഭ പിരിഞ്ഞു.

Malayalam news, Kerala news in English