ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിനെക്കുറിച്ചുള്ള കേന്ദ്ര ജലകമ്മീഷന്റെ പഠനം പുനപ്പരിശോധിക്കുമെന്ന് ഉന്നതാധികാരസമിതി. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ത്തുന്നതില്‍ കുഴപ്പമില്ലെന്ന ജലകമ്മീഷന്‍ പഠനമാണ് പുനപ്പരിശോധിക്കുക. ഈ പഠന റിപ്പോര്‍ട്ട് അനുസരിച്ചാണ് 2006 ല്‍ സംസ്ഥാനത്തിന്റെ നിലപാടിനെ ദോഷകരമായി ബാധിക്കുന്ന വിധി സുപ്രീംകോടതി പുറപ്പെടുവിച്ചത്.

ഈ പഠന സംഘത്തില്‍ അംഗമായിരുന്ന എം.കെ. ഗഞ്ചുവിനെ സംസ്ഥാനത്തിന്റെ എതിര്‍പ്പ് പരിഗണിച്ച് കഴിഞ്ഞ ദിവസം ഏകോപന സമിതി ചെയര്‍മാന്‍ സ്ഥാനത്തുനിന്നും മാറ്റിയിരുന്നു. ഗഞ്ചുവിന് പകരം സി.ഡി. തട്ടേയെ ഈ സ്ഥാനത്തേക്ക് നിയോഗിച്ചിട്ടുണ്ട്. കേരളത്തിന്റെ പ്രതിനിധിയായി എം.കെ. പരമേശ്വരനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.