എഡിറ്റര്‍
എഡിറ്റര്‍
മുല്ലപ്പെരിയാര്‍ സുരക്ഷിതമെന്ന് കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രി
എഡിറ്റര്‍
Tuesday 26th November 2013 10:12am

mullaperiyar

ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമെന്ന് കേന്ദ്ര ജല വിഭവ വകുപ്പ് മന്ത്രി ഹരീഷ് റാവത്ത്.

മുല്ലപ്പെരിയാര്‍ സുരക്ഷിതമാണെന്ന വിദഗ്ധ സമിതിയുടെ നിലപാടിനോട് താന്‍ യോജിക്കുന്നെന്നും ഹരീഷ് റാവത്ത് പറഞ്ഞു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതിയുടെ അന്തിമ വിധി വരാനിരിക്കെ കേന്ദ്രമന്ത്രി തന്നെ നടത്തിയ ഈ പ്രസ്താവന കേരളത്തിന്റെ നിലപാടിനുള്ള തിരിച്ചടിയായാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

മുല്ലപ്പെരിയാറില്‍ നിലവിലുള്ള അണക്കെട്ട് പൊളിക്കേണ്ട സാഹചര്യമില്ലെന്നും ഏതെങ്കിലും സംസ്ഥാനത്തെ പിന്താങ്ങുന്ന റിപ്പോര്‍ട്ട് ഈ വിഷയത്തില്‍ സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡാം സുരക്ഷിതമെന്ന വിദഗ്ധസമിതി തീരുമാനത്തെ കേന്ദ്രം പിന്താങ്ങുന്നു. വിദഗ്ധസമിതി റിപ്പോര്‍ട്ടില്‍ കേരളത്തിന്റെയും തമിഴ് നാടിന്റെയും ആശങ്കകള്‍ പരിഗണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളവും തമിഴ്‌നാടും സംയുക്തമായി ഒരു ചര്‍ച്ചയ്ക്ക് തയ്യാറായാല്‍ കേന്ദ്രസര്‍ക്കാര്‍ ആ വിഷയത്തില്‍ ഇടപെടാന്‍ തയ്യാറാണെന്നും ഹരീഷ് റാവത്ത് പറഞ്ഞു.

Advertisement