ന്യൂദല്‍ഹി: സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതി അംഗങ്ങള്‍ മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കും. സന്ദര്‍ശന തീയതി അടുത്ത യോഗത്തില്‍ തീരുമാനിക്കും. ഒക്ടോബര്‍ 15നായിരിക്കും അടുത്ത യോഗം.

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നത് സംബന്ധിച്ച കേസില്‍ കേരളവും തമിഴ്‌നാടും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു ഉന്നതാധികാര സമിതിയുടെ യോഗത്തില്‍ പ്രധാനമായും ചര്‍ച്ച നടന്നത്. അടുത്ത സിറ്റിങ്ങിലേക്ക് കൂടുതല്‍ രേഖകളുമായി വരാന്‍ സമിതി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.