ന്യൂദല്‍ഹി: വിദഗ്ധ സംഘത്തിന്റെ അന്വേഷണം സംബന്ധിച്ചുള്ള കേരളത്തിന്റെ പരാതിയില്‍ കഴമ്പില്ലെന്നു ഉന്നതാധികാര സമിതി. നിലവിലെ അണക്കെട്ട് പൊളിക്കുന്നതിന്റെ ചെലവ് സംബന്ധിച്ചു കേരളം ഉടന്‍ റിപ്പോര്‍ട്ട് നല്‍കണം. പുതിയ ഡാമിന്റെ പദ്ധതിരേഖ സംബന്ധിച്ച് 28നകം മറുപടി നല്‍കണമെന്ന് സമിതി തമിഴ്‌നാടിന് നിര്‍ദേശം നല്‍കി.

കേരളത്തെ അറിയിക്കാതെയാണു വിദഗ്ധ സംഘം പരിശോധന നടത്തിയതെന്നായിരുന്നു കേരളത്തിന്റെ പരാതി. എന്നാല്‍ കേരളത്തെ മുന്‍ കൂട്ടി അറിയിച്ച ശേഷമായിരുന്നു പരിശോധനയെന്ന് ഉന്നതാധികാര സമിതിയിലെ കേരളത്തിന്റെ പ്രതിനിധി ജസ്റ്റിസ് കെ.ടി.തോമസ് പറഞ്ഞു.

സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി ഡിസംബര്‍ അഞ്ചിനു വീണ്ടും യോഗം ചേരും.