ചെന്നൈ: മുല്ലപ്പെരിയാര്‍ പ്രശ്‌നം പഠിക്കുന്നതിനായി സുപ്രീംകോടതി നിയോഗിച്ച അഞ്ചംഗ സമിതിയുടെ രൂപവല്‍ക്കരണം നിരാകരിക്കുന്നുവെന്ന് തമിഴ്‌നാട് ധനമന്ത്രി അന്‍പഴകന്‍ നിയമസഭയെ അറിയിച്ചു.

അന്തര്‍ സംസ്ഥാന നദീജലം പങ്കുവയ്ക്കു ന്നതു സംബന്ധിച്ച തര്‍ക്കം മാത്രമാണ് ഇനി പരിഹരിക്കാനുള്ളത്. അതിനുള്ള അധികാരം സുപ്രീംകോടതിക്ക് ഉണ്ടെന്നും അന്‍പഴകന്‍ പറഞ്ഞു. സംസ്ഥാന മന്ത്രിസഭയുടെ ബജറ്റ് അവതരണത്തിനിടെയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.