ചെന്നൈ:മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാനുള്ള കേരളസര്‍ക്കാരിന്റെ നീക്കത്തെ തടയണമെന്ന് എം.ഡി.എം.കെ നേതാവ് വൈകോ. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വരുന്നതുവഴി തമിഴ്‌നാടിനു നേരിടേണ്ടിവരുന്ന ഭവിഷ്യത്തുകള്‍ കേന്ദ്രത്തെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും വൈകോ പറഞ്ഞു.

പുതിയ അണക്കെട്ട് വരുന്നതുമൂലം തമിഴ്‌നാട്ടിലെ അഞ്ചു ജില്ലകളില്‍ കുടിവെള്ളത്തിന് ബുദ്ധിമുട്ടനുഭവപ്പെടും. അണക്കെട്ട് നിര്‍മ്മിക്കാനുള്ള തീരുമാനത്തില്‍നിന്ന് കേരളം പിന്‍മാറിയില്ലെങ്കില്‍ തന്റെ പാര്‍ട്ടി പ്രക്ഷോഭം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും കേരളത്തിലേക്കുള്ള അരിയും പച്ചക്കറിയും കൊണ്ടുപോകുന്നതിന് വിലക്കേര്‍പ്പെടുത്തുമെന്നും വൈകോ പറഞ്ഞു.

മുല്ലപ്പെരിയാര്‍ പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ ശ്രമിക്കുമെന്നും ഫലം കണ്ടില്ലെങ്കില്‍ നിയമപരമായി നേരിടുമെന്നും തമിഴ്‌നാട് ഗവര്‍ണര്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.