എഡിറ്റര്‍
എഡിറ്റര്‍
മുല്ലപ്പെരിയാര്‍ കേസ്: അന്തിമവാദം ഫെബ്രുവരി 19നെന്ന് സുപ്രീം കോടതി
എഡിറ്റര്‍
Monday 5th November 2012 11:28am

ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ കേസില്‍ ഫെബ്രുവരി 19 ന് അന്തിമവാദം കേള്‍ക്കും. ഇന്ന് കേസ് പരിഗണിക്കവേയാണ് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് അന്തിമവാദം കേള്‍ക്കാനുള്ള തീയതി തീരുമാനിച്ചത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് ഉന്നതാധികാര സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വാദം. ഇതിനുമുന്നോടിയായി ബന്ധപ്പെട്ട കക്ഷികള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍കേള്‍ക്കുന്നതിന്‌ കേസ് ജനുവരി 28ന് പരിഗണിക്കും.

Ads By Google

കഴിഞ്ഞ തവണ വാദം കേള്‍ക്കവേ പുതിയ തെളിവുകള്‍ പരിഗണിക്കണമെന്ന കേരളത്തിന്റെ ആവശ്യം ബെഞ്ച് നിരസിച്ചിരുന്നു.

കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകാനാകില്ലെന്നും അടുത്ത സിറ്റിംഗില്‍ അന്തിമവാദം കേള്‍ക്കുന്ന തീയതി പ്രഖ്യാപിക്കുമെന്നും അന്ന് കോടതി വ്യക്തമാക്കിയിരുന്നു.

ഇതനുസരിച്ചാണ് ഇന്ന് അന്തിമവാദം കേള്‍ക്കുന്ന തീയതി കോടതി തീരുമാനിച്ചത്. അതേസമയം, അന്തിമ വാദം കേള്‍ക്കുന്ന ഭരണഘടനാ ബെഞ്ചില്‍ മാറ്റമുണ്ടാകും. ജസ്റ്റീസ് ഡി.കെ ജയിന്‍ വിരമിക്കുന്ന സാഹചര്യത്തിലാണിത്.

ജസ്റ്റീസ് ജയിന്‍ ജനുവരി 24ന് വിരമിക്കുന്നതിനാല്‍ പുതിയ ജഡ്ജിയെ ഉള്‍പ്പെടുത്തിയായിരിക്കും കേസ് പരിഗണിക്കുക.

Advertisement