കണ്ണൂര്‍: അനധികൃതമായി സ്വത്തുസമ്പാദിച്ചവര്‍ അവര്‍ എത്ര വലിയവരായാലും ശിക്ഷിക്കപ്പെടണമെന്ന് കേന്ദ്രആഭ്യന്തരസഹമമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ജസ്റ്റിസ് കെ ജി ബാലകൃഷ്ണനുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ചുരുങ്ങിയ കാലത്തിനുള്ളില്‍ സ്വത്തുനേടിയവര്‍ ആരായാലും ശിക്ഷിക്കപ്പെടണം. കെ ജി ബിക്കെതിരായ ആരോപണങ്ങളില്‍ തനിക്ക് വ്യക്തമായ നിലപാടുണ്ട്. ശ്രീനിജനെതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നും ആഭ്യന്തര സഹമന്ത്രി വ്യക്തമാക്കി.