Categories

നിലമ്പൂര്‍ ട്രെയിന്‍ അട്ടിമറിക്ക് പിന്നില്‍ ഭീകരസംഘടനകള്‍: മുല്ലപ്പള്ളി

ന്യൂദല്‍ഹി: നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാസഞ്ചര്‍ അട്ടിമറിക്കാന്‍ ശ്രമിച്ചതിന് പിന്നില്‍ ഭീകരസംഘടനകളാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. മാവേലിക്കരയില്‍ നടത്തിയ അട്ടിമറിശ്രമത്തിനും പിന്നില്‍ ഭീകരവാദി സംഘടനകളാണെന്നും കേന്ദ്ര ഏജന്‍സികള്‍ക്ക് ഇതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഐ ബി ക്കെതിരായ മഅദനിയുടെ പരാമര്‍ശങ്ങള്‍ വിഘടനശക്തികളെ സഹായിക്കുന്നതാണെന്നും ഇത്തരം പരാമര്‍ശങ്ങള്‍ അടിസ്ഥാനരഹിതവും ബാലിശവുമാണെന്നും മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു. നിലമ്പൂര്‍-ഷോര്‍ണൂര്‍ പാസഞ്ചറിന്റെ ബ്രെയ്ക്ക് പൈപ്പുകള്‍ മുറിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.