എഡിറ്റര്‍
എഡിറ്റര്‍
ലാവ്‌ലിന്‍ കേസില്‍ പിണറായിയെ കുറ്റവിമുക്തനാക്കിയത് എന്തടിസ്ഥാനത്തിലെന്നറിയില്ല: മുല്ലപ്പള്ളി
എഡിറ്റര്‍
Thursday 14th November 2013 12:26pm

mullappally

കോഴിക്കോട്: ലാവ്‌ലിന്‍ കേസില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ എന്തടിസ്ഥാനത്തിലാണ് കുറ്റവിമുക്തനാക്കിയതെന്ന് അറിയില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

സി.എ.ജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിവിധ ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തില്‍ പിണറായി പ്രതിയാണെന്ന് കണ്ടെത്തിയതാണ്.

പിന്നെ സാഹചര്യവും വിചാരണ പോലും ഇല്ലാതെ അദ്ദേഹം കുറ്റവിമുക്തനായത് ആശങ്കാജനകം തന്നെയാണ്.

ഒരു വിടുതല്‍ ഹര്‍ജിയുടെ മാത്രം അടിസ്ഥാനത്തില്‍ പിണറായിയെ കോടതി കുറ്റവിമുക്തനാക്കിയതിലെ ആശങ്ക ഇപ്പോഴും നിലനില്‍ക്കുന്നെന്നും മുല്ലപ്പള്ളി പറയുന്നു.

ലാവ്‌ലിന്‍ കേസിലെ കോടതി വിധി പഠിച്ചശേഷം മാത്രമേ കൂടുതല്‍ പ്രതികരിക്കാന്‍ കഴിയുള്ളു.

കുറ്റവിമുക്തനാക്കിയ ദിവസം അദ്ദേഹം നടത്തിയ പത്രസമ്മേളനത്തില്‍ കുറെ ആളുകള്‍ക്ക് നന്ദി പറഞ്ഞത് എന്തിനാണെന്ന് മനസിലാകുന്നില്ല.

ലാവ്‌ലിന്‍ കേസില്‍ ഒത്തുതീര്‍പ്പ് ഉണ്ടായോ എന്ന ചോദ്യത്തിനു മറുപടിയായാണ് മുല്ലപ്പള്ളി ഇങ്ങനെ പ്രതികരിച്ചത്.

നന്ദി പറഞ്ഞവരുടെ കൂട്ടത്തില്‍ രമേശ് ചെന്നിത്തലയും കെ. മുരളീധരനും ഉണ്ടല്ലോ എന്നു മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചെങ്കിലും മുല്ലപ്പള്ളി അതിന് മറുപടി പറഞ്ഞില്ല.

Advertisement