കോഴിക്കോട്: അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയത് രാഷ്ട്രീയലക്ഷ്യം വച്ചുകൊണ്ടല്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപള്ളി രാമചന്ദ്രന്‍. വധശിക്ഷ നടപ്പാക്കുന്നതില്‍ അകാരണമായ തടസം ഉണ്ടായിട്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

Ads By Google

Subscribe Us:

തീവ്രവാദത്തിനെതിരേ കേന്ദ്രം ശക്തമായ നടപടി സ്വീകരിക്കുമെന്നതിന് തെളിവാണ് വധശിക്ഷ നടപ്പിലാക്കിയതിലൂടെ വ്യക്തമായതെന്നും അഫ്‌സല്‍ ഗുരുവിന്റെ ശിക്ഷ മാതൃകാപരമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

അതേസമയം അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയത് ശരിയായില്ലെന്ന് ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ പറഞ്ഞു. താന്‍ വധശിക്ഷയ്ക്ക് എതിരാണെന്നും ജീവനെടുക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും കൃഷ്ണയ്യര്‍ പറഞ്ഞു.