എഡിറ്റര്‍
എഡിറ്റര്‍
ലാവ്‌ലിനില്‍ കുറ്റവിമുക്തനാകാന്‍ പിണറായി മോദിയുമായി കൂടിക്കാഴ്ച നടത്തി: ആരോപണവുമായി മുല്ലപ്പള്ളി
എഡിറ്റര്‍
Wednesday 22nd February 2017 10:07am


കേസ് ഒതുക്കാന്‍ സി.പി.ഐ.എമ്മും ബി.ജെ.പിയും ഒത്തുകളിക്കുകയാണ്. ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ് പിണറായി വിജയനെന്നും മുല്ലപ്പള്ളി പറഞ്ഞു.


കോഴിക്കോട്: ലാവ്‌ലിന്‍ കേസില്‍ കുറ്റവിമുക്തനാകാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ദല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി. ജില്ലാ കോണ്‍ഗ്രസ് നേതൃത്വം സംഘടിപ്പിച്ച ബഹുജന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേസ് ഒതുക്കാന്‍ സി.പി.ഐ.എമ്മും ബി.ജെ.പിയും ഒത്തുകളിക്കുകയാണ്. ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ് പിണറായി വിജയനെന്നും മുല്ലപ്പള്ളി പറഞ്ഞു.


Also Read: നിറം നോക്കിയും ലിംഗം തിരിച്ചും കുട്ടികളെ വിറ്റ ബി.ജെ.പി നേതാവും കുട്ടിക്കടത്ത് സംഘവും പൊലീസ് പിടിയില്‍ 


ആത്മാഭിമാനമുള്ള ഐ.എ.എസുകാര്‍ മുഖ്യമന്ത്രി പറഞ്ഞാല്‍ കേള്‍ക്കില്ല. സാംസ്‌കാരിക നായര്‍ ഇപ്പോള്‍ പ്രതികരിക്കാത്തതെന്തുകൊണ്ടാമെന്നും മുല്ലപ്പള്ളി ചോദിച്ചു.

സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥയാണിപ്പോള്‍. ഇതുപോലെ സ്ത്രീപീഡനങ്ങള്‍ നടന്ന കാലമുണ്ടായിട്ടില്ലെന്നും നടിക്കുണ്ടായ ദുരന്തം ഇതിനുദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാറിന് കൂട്ടുത്തരവാദിത്തമില്ല. വകുപ്പുകളെല്ലാം നാഥനില്ലാ കളരിയായി. അഴിമതിക്കെതിരെയുള്ള പൊരാട്ടത്തിന് കോണ്‍ഗ്രസ് എതിരല്ല. പക്ഷെ വിജിലന്‍സ് ഡയറക്ടറുടെ വൈരാഗ്യബുദ്ധിയോടെയുള്ള പ്രവര്‍ത്തനം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കെ.പ്രവീണ്‍കുമാര്‍, കെ.സി അബു, ടി. സിദ്ദീഖ്, എന്‍ സുബ്രഹ്മണ്യന്‍ എന്നിവര്‍ സംസാരിച്ചു.

Advertisement