കൊച്ചി: കോണ്‍ഗ്രസില്‍ ഒരാള്‍ക്ക് ഒരു പദവി എന്ന നയം നടപ്പാക്കണമെന്ന് കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ചില പദവികളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയാകാമെന്നും മുല്ലപ്പള്ളി പറഞ്ഞു.

സംസ്ഥാനത്തെ നേതൃമാറ്റം തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. നിയമസഭാ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അപാകതയുണ്ടായിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.