Categories

തച്ചങ്കരിയെ തിരിച്ചെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ല: മുല്ലപ്പള്ളി

mullappalliന്യൂദല്‍ഹി: ഐ.ജി ടോമിന്‍ തച്ചങ്കരിയെ തിരിച്ചെടുക്കണമെന്ന തരത്തില്‍ കേന്ദ്രം സംസ്ഥാന സര്‍ക്കാറിന് ഒരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍.

കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇതുസംബന്ധിച്ച് സംസ്ഥാനത്തിന് നിര്‍ദേശം നല്‍കുകയോ കത്തയക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം ദല്‍ഹിയില്‍ പറഞ്ഞു. എന്‍.ഐ.എയുടെ റിപ്പോര്‍ട്ടനുസരിച്ചാണ് തച്ചങ്കരിയെ തിരിച്ചെടുക്കുന്നതെന്നാണ് നേരത്തെ മുഖ്യമന്ത്രി അറിയിച്ചിരുന്നത്.

തച്ചങ്കരിയെ തിരിച്ചെടുക്കാനുള്ള തീരുമാനത്തിനെതിരെ യു.ഡി.എഫില്‍ തന്നെ വിരുദ്ധ അഭിപ്രായം ഉയര്‍ന്ന സാഹചര്യത്തിലാണ് മുല്ലപ്പള്ളിയുടെ പ്രസ്താവന.

അനധികൃതമായി വിദേശ യാത്ര നടത്തിയെന്നും ഈ സമയത്ത് തീവ്രവാദ ബന്ധമുള്ളവരുമായി തച്ചങ്കരി ബന്ധപ്പെട്ടുവെന്നുമായിരുന്നു ഉയര്‍ന്ന ആരോപണം. ഈ പരാതിയില്‍ എന്‍.ഐ.എ അന്വേഷണം പൂര്‍ത്തിയായിട്ടില്ല.

തച്ചങ്കരി നിരപരാധിയെന്ന എന്‍.ഐ.എ കത്ത് പരസ്യപ്പെടുത്തണമെന്ന് വി.എസ്

എന്‍.ഐ.എ തലവനും ടോമിന്‍ തച്ചങ്കരിയും ഒരേ ബാച്ചുകാര്‍: പി.സി.ജോര്‍ജ്

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.