Mullappally Ramachandranകൊച്ചി: മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഇപ്പോള്‍ നടക്കുന്നത് ക്രൂരമായ മാധ്യമ വിചാരണയാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. മാധ്യമപ്രവര്‍ത്തനത്തെക്കുറിച്ച് തനിക്കും അറിയാം. മുമ്പ് ഐസ്‌ക്രീം കേസ് ഉയര്‍ന്ന് വന്നപ്പോള്‍ കുഞ്ഞാലിക്കുട്ടിയെ താന്‍ ന്യായീകരിച്ചിട്ടില്ല. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടന്നപ്പോഴും താന്‍ അതിനെ അവലപിക്കുകയായിരുന്നു ചെയ്തത്. എന്നാല്‍ ഇപ്പോള്‍ അങ്ങിനെയല്ല സ്ഥിതിയെന്നും അദ്ദേഹം പറഞ്ഞു.

ഐസ്‌ക്രീം കേസില്‍ ആദ്യം അന്വേഷിക്കേണ്ടത് സി.പി.ഐ.എമ്മിന്റെ പങ്കാണ്. കേസില്‍ ജഡ്ജിമാര്‍ക്കെതിരേ ആരോപണമുണ്ടെങ്കില്‍ അന്വേഷണമാകാം. എന്നാല്‍ കേസില്‍ പുനരന്വേഷണം സാധ്യമല്ലെന്ന നിയമോപദേശമാണ് തനിക്ക് ലഭിച്ചത്. ദല്‍ഹിയില്‍ വെച്ച് കോടിയേരി ബാലകൃഷ്ണനോട് സംസാരിച്ചപ്പോഴും മറിച്ചുള്ള അഭിപ്രായമല്ല അദ്ദേഹം പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.