കോഴിക്കോട്: സംസ്ഥാനത്ത് ഒരിടത്തും നിര്‍ഭയമായി വോട്ടുചെയ്യാനുള്ള സാഹചര്യമില്ലെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുന്നതില്‍ സംസ്ഥാനസര്‍ക്കാര്‍ വീഴ്ച വരുത്തി. കോഴിക്കോട് അഴിയൂര്‍ പഞ്ചായത്തിലെ 11 വാര്‍ഡില്‍ വോട്ട് രേഖപ്പെടുത്തിയശേഷഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

കേന്ദ്ര സേന സജ്ജമായിട്ടും വേണ്ടെന്ന് പറഞ്ഞതില്‍ രാഷ്ട്രീയമുണ്ട്. പരാതികള്‍ കാരണം കഴിഞ്ഞ ദിവസം രാത്രി ഉറങ്ങാന്‍ കഴിഞ്ഞിട്ടില്ല. ഈ പരാതികളെല്ലാം കണ്ണൂര്‍ ജില്ലാ പോലീസ് സൂപ്രണ്ടിന് കൈമാറിയിട്ടുണ്ട്.

Subscribe Us: