എഡിറ്റര്‍
എഡിറ്റര്‍
യു.ഡി.എഫ് ജില്ലാ കണ്‍വെന്‍ഷനില്‍ നിന്ന് മുല്ലപ്പള്ളി ഇറങ്ങിപ്പോയി
എഡിറ്റര്‍
Saturday 1st March 2014 2:02pm

mullappalli

കോഴിക്കോട്: യു.ഡി.എഫ് കോഴിക്കോട് ജില്ലാ കണ്‍വെന്‍ഷനില്‍ അതൃപ്തി അറിയിച്ച് കേന്ദ്ര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇറങ്ങിപ്പോയി.  വടകര സീറ്റുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് മുല്ലപ്പള്ളിയുടെ ബഹിഷ്‌കരണമെന്നാണ് സൂചന.

എന്നാല്‍ മറ്റ് പരിപാടികള്‍ ഉള്ളതിനാലാണ് താന്‍ ഇറങ്ങിപ്പോയതെന്നാണ് മുല്ലപ്പള്ളി നല്‍കിയ വിശദീകരണം.  ഉച്ചക്ക് ശേഷം വീരേന്ദ്രകുമാറിന്റെ വസതിയില്‍ ഒരുക്കുന്ന വിരുന്ന് സല്‍ക്കാരത്തിലും മുല്ലപ്പള്ളി പങ്കെടുക്കില്ല.

വടകര സീറ്റ് ആവശ്യപ്പെട്ട് നേരത്തെ സോഷ്യലിസ്റ്റ് ജനത രംഗത്തെത്തിയിരുന്നു.

എന്നാല്‍ സിറ്റിംഗ് സീറ്റായതിനാല്‍ വിട്ടുനല്‍കാന്‍ ബുദ്ധിമുട്ട് അറിയിച്ച കോണ്‍ഗ്രസ് രാജ്യസഭാ സീറ്റ് നല്‍കാമെന്ന് പറഞ്ഞിരുന്നു. പക്ഷേ രാജ്യസഭാ സീറ്റ് തങ്ങള്‍ക്ക് വേണ്ടെന്ന നിലപാടിലാണ് സോഷ്യലിസ്റ്റ് ജനത.

അതേസമയം കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച വിഷയത്തില്‍ യു.ഡി. എഫിനുള്ളില്‍ ആശങ്കയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

കോഴിക്കോട് ജില്ലാ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തി ജനകീയ പങ്കാളിത്തത്തോടെ റിപ്പോര്‍ട്ട് നടപ്പിലാക്കുമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.

Advertisement