എഡിറ്റര്‍
എഡിറ്റര്‍
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: വീരപ്പമൊയ്‌ലിയുടെ നിലപാടിനെതിരെ മുല്ലപ്പള്ളി
എഡിറ്റര്‍
Saturday 1st March 2014 12:30pm

mullappalli

കോഴിക്കോട്: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി വീരപ്പ മൊയ്‌ലിക്കെതിരെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത്.

കസ്തൂരിരംഗന്‍ വിഷയത്തില്‍ കോണ്‍ഗ്രസ് താല്‍പ്പര്യത്തിന് വിരുദ്ധമാണ് വീരപ്പ മൊയ്‌ലിയുടെ പ്രസ്താവനയെന്ന് മുല്ലപ്പള്ളി പറഞ്ഞു.

പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയും അനുകൂലമായി സംസാരിക്കുമ്പോള്‍ വീരപ്പ മൊയ്‌ലി അതിന് വിരുദ്ധമായ പ്രസ്താവനകള്‍ ഇറക്കുകയാണ്. ഇത്തരക്കാരെ കേന്ദ്ര മന്ത്രിമാരായി കണക്കാക്കാനാവില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ പൂര്‍ണ്ണമായും അംഗീകരിക്കാന്‍ കഴിയില്ലെന്ന് വീരപ്പ മൊയ്‌ലി നേരത്തെ പറഞ്ഞിരുന്നു. ഈ സര്‍ക്കാരിന്റെ കാലത്ത് കസ്തൂരിരംഗന്‍ വിഷയത്തില്‍ പൂര്‍ണ്ണ പരിഹാരമുണ്ടാക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നും മൊയ്‌ലി പറഞ്ഞിരുന്നു.

ഇത് ഏറെ പ്രതിഷേധത്തിനിടയാക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മുല്ലപ്പള്ളിയുടെ പ്രതികരണം.

Advertisement