ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്രം നിയോഗിച്ച സാങ്കേതികസമിതിയംഗം എം.കെ ഗഞ്ചുവിനെ മാറ്റാന്‍ ധാരണയായി. എന്നാല്‍ സാങ്കേതികവിഭാഗം തലവന്‍ എസ്.ഘോഷിനെ നിലനിര്‍ത്താന്‍ ഇന്നുചേര്‍ന്ന ഉന്നതാധികാര സമിതി തീരുമാനിച്ചു.

ഘോഷിന്റേയും ഗഞ്ചുവിന്റേയും നിയമനത്തില്‍ കേരളത്തിന്റെ ആശങ്ക ഉന്നതാധികാരസമിതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി. അണക്കെട്ടിന്റെ സാങ്കേതികവിഷയങ്ങള്‍ ഉന്നതാധികാര സമിതിയെ അറിയിക്കാനായിട്ടാണ് എംപവേര്‍ഡ് കമ്മറ്റിയെ നിയമിച്ചത്.

എന്നാല്‍ കമ്മറ്റിയില്‍ കേന്ദ്രജലകമ്മീഷനെ ഉള്‍്‌പ്പെടുത്തിയത് കേരളത്തിന്റെ താല്‍പ്പര്യങ്ങളെ ഹനിച്ചേക്കുമെന്നാണ് ആശങ്കപ്പെടുന്നത്.