supreme-court_ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിന് സര്‍വേ നടത്താന്‍ കേരളത്തിന് അനുമതി നല്‍കിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടി അടിയന്തരമായി സ്‌റ്റേ ചെയ്യാനുള്ള തമിഴ്‌നാടിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. ഈ ആവശ്യം ഇനി ഈ മാസം ഇരുപതിന് കേരളം പാസാക്കിയ ഡാം സുരക്ഷാ നീയമം റദ്ദാക്കണമെന്ന കേസ് കൈകാര്യം ചെയ്യുന്ന മൂന്നഗം ബഞ്ച് പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.

സര്‍വേ അടിയന്തിരമായി സ്‌റ്റേ ചെയ്യേണ്ട യാതൊരു സാഹചര്യവും ഇപ്പോഴില്ല. മൂന്ന് ദിവസം കൊണ്ട് ഇന്ത്യയിലെ ഒരു സംസ്ഥാനത്തിനും ഒരു അണക്കെട്ട് ഉണ്ടാക്കാനാവില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. സുപ്രിംകോടതി 10 ദിവസത്തെ ദീപാവലി അവധിക്ക് ഇന്ന് വൈകിട്ട് പിരിയും.

സര്‍വ്വേ അനുമതി നല്‍കിയത് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ബുധനാഴ്ച തമിഴ്‌നാട് ഹര്‍ജി സമര്‍പ്പിച്ചിരിന്നു. സ്റ്റേ ഹര്‍ജി അടിയന്തരമായി പരിഗണിയ്ക്കണമെന്ന് തമിഴ്‌നാട് സുപ്രിംകോടതിയില്‍ ഇന്ന് പ്രത്യേക അപേക്ഷയും നല്‍കിയിരുന്നു.