ചെന്നൈ: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ നീക്കങ്ങള്‍ക്കെതിരേ എം ഡി എം കെ നേതാവ് വൈക്കോ വീണ്ടും രംഗത്ത്. വിഷയത്തില്‍ സംസ്ഥാനം സ്വീകരിക്കുന്ന കടുംപിടുത്തം തമിഴ്‌നാടിനെ മരുഭൂമിയാക്കി മാറ്റുമെന്നാണ് വൈക്കോ അഭിപ്രായപ്പെട്ടിരിക്കുന്നത്.

പഴയ ഡാം പൊളിച്ച് പുതിയത് നിര്‍മ്മിക്കണമെന്ന കേരളത്തിന്റെ അവകാശവാദത്തെയും വൈക്കോ വിമര്‍ശിച്ചു. കേരളത്തിന്റെ നീക്കം രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയാണ്.തമിഴ്ജനതയുടെ അവകാശങ്ങള്‍ ഉറപ്പുവരുത്താനുള്ള ബാധ്യത മുഖ്യമന്ത്രി കരുണാനിധിക്കും ഡി എം കെക്കുമാണെന്നും വൈക്കോ വ്യക്തമാക്കി. റൂര്‍ക്കി ഐ ഐ ടി സമര്‍പ്പിച്ച വാദങ്ങള്‍ കേരളത്തിന് അനുകൂലമാണെന്നും ഉന്നതാധികാരസമിതി ഇത് അംഗീകരിച്ചാല്‍ തമിഴ്‌നാടിന് അപകടമാണെന്നും വൈക്കോ കൂട്ടിച്ചേര്‍ത്തു.