ന്യൂദല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയണമെന്ന കേരളത്തിന്റെ ആവശ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സുപ്രീംകോടതിയെ സമീപിച്ചു. ഉന്നതാധികാര സമിതിയിലും സുപ്രീംകോടതിയിലും വിഷയം തീര്‍പ്പ് കല്‍പ്പിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തമിഴ്‌നാട് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

പഴയ ഡാമിന്റ സുരക്ഷസംബന്ധിച്ച് തീരുമാനമൊന്നും എടുക്കാത്തതിനാല്‍ പുതിയ ഡാം നിര്‍മ്മിക്കണമെന്ന കേരളത്തിന്റെ വാദം അനുവദിക്കരുതെന്നാണ് തമിഴ്‌നാട് ആവശ്യപ്പെടുന്നത്.