Administrator
Administrator
മുല്ലപ്പെരിയാര്‍: വിദഗ്ധ സമിതിയെച്ചൊല്ലി ഭിന്നത
Administrator
Wednesday 28th October 2009 5:54pm

mullaperiyar-rw

ന്യദല്‍ഹി: മുല്ലപ്പെരിയാര്‍ സുരക്ഷയെക്കുറിച്ച് പഠിക്കുന്നതിന് വിദഗ്ധ സമിതിയെ നിയോഗിക്കാന്‍ സുപ്രീം കോടതി നിര്‍ദേശം. എന്നാല്‍ സമിതിയുടെ കാര്യത്തില്‍ കേരളവും തമിഴ്‌നാടും അഭിപ്രായ ഐക്യമുണ്ടാകാത്തതിനാല്‍ സമിതിയുടെ പ്രഖ്യാപനം കോടതി മാറ്റിവെച്ചു. സമിതിസിമിതിയുടെ ഘടന പരിശോധന വിഷയം എന്നിവയിലായിരുന്നു കേരള-തമിഴ്‌നാട് തര്‍ക്കം. ജസ്റ്റീസുമാരായ ഡി.കെ ജയിന്‍, ആര്‍.എം.ലോധ, മുകുന്ദകം ശര്‍മ എന്നിവരടങ്ങുന്ന ബഞ്ച് കേസില്‍ നാളെയും വാദം കേള്‍ക്കും

ഇന്ന് അന്തിമവാദം പുനരാരംഭിച്ചപ്പോള്‍തന്നെ അണക്കെട്ടിന്റെയും ജനങ്ങളുടെയും സുരക്ഷ കണക്കിലെടുക്കാതെ മുന്നോട്ട് പോകാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സുരക്ഷാ പരിശോധനക്കായി സംയുക്ത സ്വതന്ത്ര സമിതിയെ നിയോഗിക്കണം. കേരളത്തിലേയും തമിഴ്‌നാട്ടിലേയും അഭിഭാഷകരടങ്ങുന്ന സമതി ഇക്കാര്യം ചര്‍ച്ച ചെയ്ത് ഉച്ചക്ക് ശേഷം തീരുമാനം അറിയിക്കണമെന്നും കോടതി അറിയിച്ചു.

എന്നാല്‍ ഉച്ചക്കുശേഷം കോടതി ചേര്‍ന്നപ്പോള്‍ സമതിയുടെ ഘടന, പരിശോധനാ വിഷയങ്ങള്‍ എ്ന്നിവയില്‍ വിരുദ്ധ നിലപാടുകളാണ് കേരളവും തമിഴ്‌നാടും കൈക്കൊണ്ടത്. സമിതിയില്‍ കേന്ദ്ര ജല കമ്മീഷനില്‍ നിന്നുള്ള മൂന്നു പേര്‍ ഉണ്ടാവണമെന്ന് തമിഴ്‌നാട് നിര്‍ദ്ദേശിച്ചപ്പോള്‍ കേരളം അതിനോട് വിയോജിച്ചു. കേന്ദ്ര ജല കമ്മീഷന്‍ നേരത്തെ തന്നെ തമിഴ്‌നാടിന് അനുകൂലമായ നിലപാടാണെടുത്തതെന്നും മറ്റ് സ്വതന്ത്ര അക്കാദമിക് നിപുണരെ ഉള്‍പ്പെടുത്തണമെന്നും കേരളം വാദിച്ചു. എന്നാല്‍ തമിഴ്‌നാട് ഇക്കാര്യത്തോട് യോജിച്ചില്ല.

അണക്കെട്ടിന്റെ ജല സംഭരണശേഷി 136 അടിയില്‍ നിന്ന് 152 അടിയാക്കുന്നതാണ് പരിശോധനാ വിഷയമാക്കാണേണ്ടതെന്ന് തമിഴ്‌നാട് ആവശ്യപ്പെട്ടപ്പോള്‍ അണക്കെട്ട് നിലവിലുള്ള അവസ്ഥയില്‍ തന്നെ നിലനിര്‍ത്താന്‍ പറ്റുന്നതാണോയെന്നതാണ് പരിശോധിക്കേണ്ടതെന്ന് കേരളം ആവശ്യപ്പെട്ടു. ഭിന്നത രൂക്ഷമായപ്പോള്‍ സമിതി പ്രഖ്യാപനം പിന്നത്തേക്ക് മാറ്റുന്നതായി കോടതി വ്യക്തമാക്കുകയായിരുന്നു.

Advertisement