Administrator
Administrator
മുല്ലപ്പെരിയാര്‍: സര്‍വേക്ക് ഔദ്യോഗിക അനുമതി
Administrator
Thursday 8th October 2009 3:38pm

mullaperiyar-rw

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കുന്നതിന് മുന്നോടിയായി വനം സര്‍വേ നടത്താന്‍ സംസ്ഥാന സര്‍ക്കാരിന് ഔദ്യോഗിക അനുമതി ലഭിച്ചു. ജലസേചനവകുപ്പ് മന്ത്രി എന്‍.കെ.പ്രേമന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. 2.58 ഹെക്ടര്‍ സ്ഥലത്ത് സര്‍വേ നടത്താന്‍ കേന്ദ്ര വന്യജീവി ബോര്‍ഡ് ആണ് അനുമതി നല്‍കിയിരിക്കുന്നത്. 113 വര്‍ഷം പഴക്കമുള്ള ഡാമിന്റെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് വനം- വന്യജീവി ബോര്‍ഡ് അനുമതി പത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. അതേ സമയം സര്‍വ്വെ എതിര്‍ക്കുന്ന തമിഴ്‌നാടിന്റെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ പറഞ്ഞു.

മുല്ലപ്പെരിയാറില്‍ നിലവിലുള്ള ഡാമിന്റെ 1300 അടി താഴെ വനത്തില്‍ 10 കിലോമീറ്റര്‍ ചുറ്റളവില്‍ ജലവിഭ വകുപ്പാണ് സര്‍വേ നടത്തുന്നത്. ഇതില്‍ ഏഴു കിലോമീറ്റര്‍ പൂര്‍ത്തിയായി. പെരിയാര്‍ കടുവ സങ്കേതത്തിലൂടെ നടത്തേണ്ട ബാക്കി സര്‍വേക്കാണ് കേന്ദ്രനുമതി ലഭിച്ചിരിക്കുന്നത്.

Advertisement