തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് കേരളം ഈ മാസം 30നകം സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമതിക്ക് നല്‍കും. ജലവിഭവ മന്ത്രി പി.ജെ. ജോസഫിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടന്ന് ഉന്നത തല യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.

പുതിയ ഡാം നിര്‍മ്മിക്കുമ്പോള്‍ പഴയ ഡാമിന്റെ അതേ ജല സംഭരണശേഷി വേണമെന്ന് യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു. സെക്രട്ടേറിയറ്റിലെ സൗത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജലവിഭവ മന്ത്രി പി.ജെ. ജോസഫിനെ കൂടാതെ അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍, മുല്ലപ്പെരിയാര്‍ സെല്ലിലെ അംഗങ്ങള്‍, ജലവിഭവ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍, ചീഫ് എഞ്ചിനീയര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

നേരത്തെ മുല്ലപ്പെരിയാര്‍ഡസംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് നാല് ആഴ്ചക്കകം സമര്‍പ്പിക്കാന്‍ അണക്കെട്ട്് സംബന്ധിച്ച തര്‍ക്കം പരിശോധിക്കുന്ന ഉന്നതാധികാര സമിതി കേരളത്തോട് നിര്‍ദ്ദേശിച്ചിരുന്നു. പദ്ധതി രേഖ കേരളം സമര്‍പ്പിച്ച് രണ്ടാഴ്ചക്കുള്ളില്‍ മറുപടി നല്‍കാന്‍ തമിഴ്‌നാടിനും സമിതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.