തിരുവനന്തപുരം: ജസ്റ്റിസ് കെ ടി തോമസിനെ മുല്ലപ്പെരിയാര്‍ തര്‍ക്കം പരിശോധിക്കാനുള്ള സമിതിയിലെ കേരളത്തിന്റെ പ്രതിനിധിയായി നശ്ചയിച്ചു. സിമിതിയിലേക്ക് തമിഴ്‌നാട് പ്രതിനിധിയെ അയക്കുമെന്നാണ് പ്രതീക്ഷയെന്ന് രാവിലെ ജലവിഭവവകുപ്പു മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞു. കേരളത്തില്‍ നിന്നുള്ള അഭിഭാഷകര്‍ സമിതിയുടെ ചെയര്‍മാനുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

പ്രതിനിധിയെ അയക്കില്ലെന്ന് തമിഴ്‌നാട് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. അതിനാല്‍ കേരളത്തിന് ഇക്കാര്യത്തില്‍ ആശങ്കയില്ല. ഡി എം കെ ജനറല്‍ ബോഡി യോഗമാണ് സമിതിയിലേക്ക് തമിഴ്‌നാടിന്റെ പ്രതിനിധിയെ അയക്കില്ലെന്നു പറഞ്ഞത്. ഡാം ബ്രേക്കിങ് അനാലിസിസ് നടത്താനുള്ള ഒരുക്കത്തിലാണ് കേരളമെന്നും മന്ത്രി അറിയിച്ചു.